പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങി
Wednesday 19 March 2025 12:02 AM IST
മേപ്പയ്യൂർ: സേവാഭാരതി മേപ്പയ്യൂർ പാലിയേറ്റീവ് കെയർ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും കൊളത്തൂർ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായി. പങ്കെടുത്തു.സേവാഭാരതി മേപ്പയ്യൂർ പ്രസിഡന്റ് ടി കെ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.മുഹമ്മദ്, കെപ്രമോദ്, സി.അജിത് കുമാർ, എം.എം.സി ഹോസ്പിറ്റലിലെ പ്രൊഫ. അനിൽ, സന്ദീപ് ലാൽ എന്നിവർ പ്രസംഗിച്ചു. സുരേഷ് മാതൃകൃപ സ്വാഗതവും രാജീവൻ ആയടത്തിൽ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു മെഗാ മെഡിക്കൽ ക്യാമ്പ് .