ഓർമിക്കാൻ

Wednesday 19 March 2025 12:05 AM IST

1. ഗേറ്റ് ഫലം ഇന്ന്:- ഐ.ഐ.ടി റൂർക്കി നടത്തിയ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് 2025) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: https://gate2025.iitr.ac.in/

2. കീം​ ​റീ​ഫ​ണ്ട്:​-​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ ​കീം​ ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​ഫീ​സ് ​അ​ട​ച്ച​വ​രി​ൽ​ ​റീ​ ​ഫ​ണ്ടിം​ഗി​ന് ​അ​ർ​ഹ​ത​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഒ​ന്നാം​ ​ഘ​ട്ടം​ ​റീ​ ​ഫ​ണ്ടിം​ഗ് ​ന​ട​ന്നി​രു​ന്നു.​ ​ഇ​തി​ൽ​ ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​തെ​റ്റാ​യ​തു​കാ​ര​ണം​ ​റീ​ ​ഫ​ണ്ട് ​ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​K​E​A​M​ 2024​ ​c​a​n​d​i​d​a​t​e​ ​p​o​r​t​a​l​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ന​മ്പ​ർ,​ ​പാ​സ്‌​വേ​ർ​ഡ് ​എ​ന്നി​വ​ ​ന​ൽ​കി​ ​S​u​b​m​i​t​ ​b​a​n​k​ ​a​c​c​o​u​n​t​ ​d​e​t​a​i​l​s​ ​മെ​നു​വി​ൽ​ ​ന​ൽ​കി​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ 20.03.2025.

3. സി.​യു.​ഇ.​ടി​ ​പി.​ജി​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​സി​യു​ഇ​ടി​ ​പി.​ജി​യു​ടെ​ ​മാ​ർ​ച്ച് 25​ ​വ​രെ​ ​ന​ട​ക്കേ​ണ്ട​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​e​x​a​m​s.​n​t​a.​a​c.​i​n​/​C​U​E​T​-​P​G.

4.​ ​എ​ൻ.​സി.​ഇ.​ടി​ ​അ​പേ​ക്ഷാ​ ​തീ​യ​തി​ ​നീ​ട്ടി​:​-​ ​നാ​ലു​ ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ടീ​ച്ച​ർ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തു​ന്ന​ ​നാ​ഷ​ണ​ൽ​ ​കോ​മ​ൺ​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റി​ന് ​(​എ​ൻ.​സി.​ഇ.​ടി​)​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ 31​ ​വ​രെ​ ​ദീ​ർ​ഘി​പ്പി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​n​t​a.​a​c.​i​n/

5.​ ​A​F​C​A​T​ 1​ ​ഫ​ലം​:​-​ ​ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്സ് ​ഫെ​ബ്രു​വ​രി​ 22,​ 23​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​ഗ്രൂ​പ്പ് ​എ​ ​ഗ​സ​റ്റ​ഡ് ​ഓ​ഫീ​സേ​ഴ്സ് ​ഇ​ൻ​ ​ഫ്ലൈ​യിം​ഗ് ​&​ ​ഗ്രൗ​ണ്ട് ​ഡ്യൂ​ട്ടി​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ല​വും​ ​ഉ​ത്ത​ര​ ​സൂ​ചി​ക​യും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​a​f​c​a​t.​c​d​a​c.​i​n.