നദികളിലെ മണൽ വാരാൻ ചട്ടഭേദഗതി

Wednesday 19 March 2025 12:14 AM IST

തിരുവനന്തപുരം: നദികളിലെ മണൽ വാരാൻ ചട്ടഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെങ്കിലേ മണൽ വാരാനാകൂ. കോടതി ഉത്തരവ് പ്രകാരം ഇത് നൽകാനാവില്ല. ഇത് മറികടക്കാനാണ് മൈനിംഗ് ചട്ടം രൂപീകരിച്ച് ഭേദഗതി കൊണ്ടുവരുന്നത്. മണൽവാരലിലൂടെ ലഭിക്കുന്ന ഫണ്ട് നദികളും ജലാശയങ്ങളും സംരക്ഷിക്കാനുപയോഗിക്കും. ഏഴ് ജില്ലകളിലെ 13 നദികളിൽ മണൽവാരാനുള്ള സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. 11 ജില്ലകളിലെ 17 നദികളിൽ മണൽ ഖനനത്തിനാണ് നടപടി. അഞ്ച് ജില്ലകളിലെ മണൽവാരാൻ സ്റ്റേറ്റ് അതോറിട്ടി അനുമതി നൽകിയിട്ടുണ്ടെന്നും കെ.കെ. രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

ഡി.​ജി.​പി​യ്ക്ക് ​പ​രാ​തി​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​കോ​പ്പി​യ​ടി​ക്കാ​ൻ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​യൂ​ട്യൂ​ബ് ​വീ​ഡി​യോ​യ്ക്കെ​തി​രെ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ഡി.​ജി.​പി​യ്ക്ക് ​പ​രാ​തി​ ​ന​ൽ​കി.​ഇ​ക്കാ​ര്യ​ത്തി​ൽ​ ​വേ​ണ്ട​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​ൻ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.