പവൻ വില 66,000 രൂപയിലെത്തി

Wednesday 19 March 2025 12:43 AM IST

കൊച്ചി: ആഗോള രാഷ്ട്രീയ സംഘർഷങ്ങളും ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നു. കേരളത്തിൽ ഇന്നലെ പവൻ വില 320 രൂപ ഉയർന്ന് 66,000 രൂപയിലെത്തി പുതിയ റെക്കാഡിട്ടു. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 3,011 ഡോളറായി. ഇസ്രയേലിന്റെ ഗാസ ആക്രമണമാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. നിലവിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് നികുതി ഉൾപ്പെടെ 71,500 രൂപയിലധികമാകും.