ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് പുതിയ ഓഫീസ്
Wednesday 19 March 2025 12:47 AM IST
കൊച്ചി: ഗോഡ്‌സ്പീഡ് ഇമിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡിന്റെ തിരുവനന്തപുരം കുറവൻകോണത്തെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഫിഷറീസ് , യുവജനക്ഷേമ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഇതോടനുബന്ധിച്ച് സജി ചെറിയാൻ നിർദേശിച്ച അർഹതപ്പെട്ട അഞ്ച് പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഗോഡ്‌സ്പീഡ് ഇമിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ് ക്യാഷ് എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു . മാനേജിംഗ് ഡയറക്ടർ എ. രേണു , ഡയറക്ടർമാരായ അനൂപ് കണ്ണൻ, ജാക്സൺ ജോസഫ് , കേരള ഫിലിം ചേമ്പർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് ജി സുരേഷ് കുമാർ . നിർമ്മാതാക്കളായ ബി രാകേഷ് , സന്ദീപ് സേനൻ, സംവിധായകൻ ജി. എസ് വിജയൻ എന്നിവർ പങ്കെടുത്തു.