കാർഷിക ഗവേഷകർക്ക് പരിശീലനവുമായി പതഞ്ജലി

Wednesday 19 March 2025 12:46 AM IST

കൊച്ചി: നാഷണൽ മെഡിസിനൽ പ്ളാന്റ്‌സ് ബോർഡും ആയുഷ് മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച കാർഷിക സംരംഭകർക്കായുള്ള ദ്വിദിന പരിശീലന ക്യാമ്പ് പതഞ്ജലി സർവകലാശാലയിൽ നടന്നു. ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനും പ്രകൃതി സൗഹൃദ നടപടികൾക്കും പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ദേശീയ, പ്രാദേശിക തലത്തിലെ കർഷകരും കാർഷിക ഗവേഷകരും പരിശീലന പദ്ധതിയിൽ പങ്കെടുത്തു. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളെ സംയോജിപ്പിച്ച് കാർഷിക സംരംഭകത്വം വർദ്ധിപ്പിക്കണമെന്ന് ബാബാ രാംദേവ് പറഞ്ഞു.