ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തി മോഹൻലാൽ

Wednesday 19 March 2025 4:44 AM IST

ശബരിമല: നടൻ മോഹൻലാൽ ശബരിമലയിൽ ഇന്നലെ ദർശനം നടത്തി. മമ്മൂട്ടിയുടെ പേരിൽ ഉഷ:പൂജ വഴിപാടും നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലായിരുന്നു വഴിപാട്. തന്റെ ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തി.

വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്. 'എമ്പുരാൻ' റിലീസ് ചെയ്യാൻ ദിവസങ്ങൾ ശേഷിക്കെയാണ് അയ്യപ്പ ദർശനം. പമ്പയിലെത്തി ഇരുമുടി നിറച്ച ശേഷമായിരുന്നു മലകയറിയത്. ഒന്നര മണിക്കൂർ കൊണ്ട് സന്നിധാനത്തെത്തി. ദർശനം നടത്തിയ ശേഷം തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദേവസ്വം എക്സിക്യൂട്ടീവ് അംഗങ്ങളടക്കം മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. ഇന്ന് രാവിലെ നിർമ്മാല്യം തൊഴുത ശേഷം മലയിറങ്ങും.