അഭിഭാഷകർക്ക് മേയ് 31 വരെ ഗൗൺ വേണ്ട

Wednesday 19 March 2025 1:48 AM IST

കൊച്ചി: വേനൽച്ചൂടിനെ തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ ഗൗൺ ധരിക്കുന്നതിൽ ഹൈക്കോടതി ഇളവനുവദിച്ചു. ജില്ലാ കോടതികളിൽ ഹാജരാകുന്ന അഭിഭാഷകർ വെള്ള ഷർട്ടും കോളർ ബാൻഡും ധരിച്ചാൽ മതിയാകും. ഹൈക്കോടതി എ.സിയാണെങ്കിലും ഗൗൺ നിർബന്ധമില്ലെന്ന് രജിസ്ട്രാർ ജനറലിന്റെ ഉത്തരവിൽ പറയുന്നു. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി. വെളുത്ത ഷർട്ടും ബാൻഡും കറുത്ത കോട്ടും ഗൗണും ധരിച്ചുവേണം അഭിഭാഷകർ കോടതിയിൽ ഹാജരാകാനെന്നാണ് ചട്ടം.