സ്വാ​മി​ ​ശാ​ശ്വ​തി​കാ​ന​ന്ദ​യു​ടെ മ​ര​ണം​:​ ​തു​ട​ര​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി

Wednesday 19 March 2025 1:53 AM IST

കൊ​ച്ചി​:​ ​സ്വാ​മി​ ​ശാ​ശ്വ​തി​കാ​ന​ന്ദ​യു​ടേ​ത് ​മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന് ​വി​വി​ധ​ ​അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​ ​സ്ഥി​രീ​ക​രി​ച്ച​താ​ണെ​ന്നും​ ​കേ​സി​ൽ​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​ഹൈ​ക്കോ​ട​തി.​ ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​തു​ട​ര​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഓ​ൾ​ ​കേ​ര​ള​ ​ആ​ന്റി​ ​ക​റ​പ്ഷ​ൻ​ ​ആ​ൻ​ഡ് ​ഹ്യൂ​മ​ൻ​ ​റൈ​റ്റ്സ് ​പ്രൊ​ട്ട​ക്‌​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​(​പാ​ല​ക്കാ​ട്)​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​ത​ള്ളി​യാ​ണ് ​ജ​സ്റ്റി​സ് ​കൗ​സ​ർ​ ​എ​ട​പ്പ​ഗ​ത്തി​ന്റെ​ ​ഉ​ത്ത​ര​വ്. 2002​ ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​ആ​ലു​വ​ ​പെ​രി​യാ​റി​ലെ​ ​കു​ളി​ക്ക​ട​വി​ലാ​ണ് ​സ്വാ​മി​ ​ശാ​ശ്വ​തി​കാ​ന​ന്ദ​യെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ട​ത്.​ ​കേ​സി​ൽ​ ​ലോ​ക്ക​ൽ​ ​പൊ​ലീ​സി​ന്റെ​ ​ര​ണ്ട് ​സം​ഘ​ങ്ങ​ളും​ ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​പ്ര​ത്യേ​ക​ ​സം​ഘ​വും​ ​പ​ല​ ​ഘ​ട്ട​ങ്ങ​ളാ​യി​ ​അ​ന്വേ​ഷ​ണ​വും​ ​തു​ട​ര​ന്വേ​ഷ​ണ​വും​ ​ന​ട​ത്തി​യ​താ​ണെ​ന്ന് ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​എ​ല്ലാ​ ​അ​ന്വേ​ഷ​ണ​ത്തി​ലും​ ​മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന​ ​ക​ണ്ടെ​ത്ത​ലാ​ണു​ള്ള​ത്.​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണാ​വ​ശ്യം​ ​ഹൈ​ക്കോ​ട​തി​യും​ ​സു​പ്രീം​ ​കോ​ട​തി​യും​ ​നേ​ര​ത്തേ​ ​ത​ള്ളി​യ​താ​ണെ​ന്നും​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ചൂ​ണ്ടി​ക്കാ​ട്ടി.

 എല്ലാ അന്വേഷണങ്ങളും വിരൽ ചൂണ്ടിയത് മുങ്ങി മരണത്തിലേക്ക്

സ്വാമി ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച പരാതികളിൽ പലവട്ടം വിവിധ സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും മുങ്ങിമരണമല്ലെന്നു തെളിയിക്കാൻ സഹായകമായ വസ്തുതകളൊന്നും ലഭിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആലുവ സി.ഐയുടെ നേതൃത്വത്തിൽ 56 സാക്ഷികളെയടക്കം വിസ്തരിച്ച് പൊലീസ് നടത്തിയ ആദ്യ അന്വേഷണത്തിൽ മുങ്ങിമരണമാണെന്നാണ് കണ്ടെത്തിയത്. സ്വാമിയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം നടത്തി. 2004 ജൂലായ് 28ന് എസ്.പി., ഫോർട്ടു കൊച്ചി സബ്കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലും മുങ്ങിമരണമെന്നായിരുന്നു കണ്ടെത്തൽ.

സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സ്വാമിയുടെ ബന്ധുക്കളും സ്വാമി ശിവാനന്ദയും ഹൈക്കോടതിയെ സമീപിച്ചു. ഹർജിയും അപ്പീലുകളും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയെങ്കിലും 2007 മാർച്ച് 28ന് തുടരന്വേഷണത്തിനായി സംസ്ഥാന സർക്കാർ എറണാകുളം ക്രൈംബാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം (എസ്.ഐ.ടി) രൂപീകരിച്ചു. മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് 2013 ഡിസംബർ 31ന് എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ചു. പോസ്റ്റ്മോർട്ടം, രാസപരിശോധനാ റിപ്പോർട്ടുകളടക്കം വിലയിരുത്തിയായിരുന്നു നിഗമനം.

സ്വാമിയുടെ സഹായിയും കേസിലെ ദൃക്‌സാക്ഷിയുമായ സാബു, ഡ്രൈവർ സുഭാഷ് എന്നിവരുടെ പെരുമാറ്റം സംശയാസ്പദമാണെന്ന ആരോപണത്തിൽ ഇവരുടെ നുണ പരിശോധനയടക്കം നടത്തി.

സ്വാമിയുടെ തലയിൽ കണ്ട മുറിവ് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തിയാണ് നരഹത്യാ സാദ്ധ്യത തള്ളിയത്. ക്രൈംബ്രാഞ്ചിന്റ ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്താണ് ഹർജിക്കാർ ഹൈക്കോടതിയിലെത്തിയത്.ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തലും വാദത്തിനിടെ ഹർജിക്കാർ ഉന്നയിച്ചിരുന്നു. ശാശ്വതികാനന്ദ കൊല്ലപ്പെട്ടതാണെന്ന് പ്രിയൻ എന്നയാൾ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. തുടർന്ന് പ്രിയനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ബിജു രമേശിന്റെ മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ തെളിവുകൾ ഉണ്ടായിരുന്നില്ല. മുങ്ങിമരണമാണെന്ന് ആവ‌ർത്തിച്ച് 2021 ഫെബ്രുവരി 6ന് എസ്.ഐ.ടി. അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത്രയും നടപടിക്രമങ്ങളുണ്ടായ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.