ആശമാർക്ക് ഐക്യദാർഢ്യം: ബി.ജെ.പി രാപകൽ സമരം 27നും 28നും

Wednesday 19 March 2025 1:03 AM IST

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 27,28 തീയതികളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ സ്ത്രീകളുടെ രാപകൽ സമരം നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. കഴിഞ്ഞദിവസം ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിലെ തീരുമാനപ്രകാരമാണിത്. ആശമാരുടെ സമരത്തെ അട്ടിമറിക്കാൻ സി.പി.എം നീക്കം നടത്തുകയാണ്.ഇടതുസർക്കാരിന്റെ കേന്ദ്രവിരുദ്ധ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കാൻ ക്യാമ്പയിൻ നടത്തും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഇടത്‌, വലത് മുന്നണികളുടെ ഇരട്ടത്താപ്പിനെതിരെയും പ്രചാരണം നടത്തും. ലഹരിമാഫിയയ്ക്കെതിരെ മാർച്ച് 23 മുതൽ 30 വരെ 280 മണ്ഡലങ്ങളിലും ജാഗ്രതാസദസുകൾ സംഘടിപ്പിക്കും.കടൽമണൽ ഖനനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണത്തിനെതിരെ ഏപ്രിൽ 5ന് കൊല്ലത്ത് ബഹുജന സമ്മേളനം നടത്തും. തിരുവനന്തപുരത്ത് സെമിനാറും സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്നതിനെതിരെ പ്രക്ഷോഭം നടത്തും. പദയാത്രകളും ഗൃഹസമ്പർക്കവും സംഘടിപ്പിക്കും.

ശാ​ര​ദാ​പ്ര​തി​ഷ്ഠാ​ ​വാ​ർ​ഷി​കം:
ധ​ർ​മ്മ​മീ​മാം​സാ​ ​പ​രി​ഷ​ത്ത് ​സം​ഘ​ടി​പ്പി​ക്കും

ശി​വ​ഗി​രി​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ​ ​ശി​വ​ഗി​രി​യി​ൽ​ ​ശ്രീ​ ​ശാ​ര​ദാ​ദേ​വി​യെ​ ​പ്ര​തി​ഷ്ഠി​ച്ച​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​ർ​ഷം​തോ​റും​ ​ചി​ത്ര​ ​പൗ​ർ​ണ​മി​ ​കാ​ല​ത്ത് ​ശി​വ​ഗി​രി​യി​ൽ​ ​ന​ട​ത്തു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​മീ​മാം​സാ​ ​പ​രി​ഷ​ത്തി​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​നാ​ടാ​കെ​ ​പ​രി​ഷ​ത്തു​ക​ൾ​ ​ന​ട​ത്തും.​ ​മെ​യ് 10,11,12​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​ശി​വ​ഗി​രി​ ​പ​രി​ഷ​ത്ത്.​ ​ശി​വ​ഗി​രി​ ​മ​ഠം​ ​ശാ​ഖാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​മ​റ്റു​ ​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​കും​ ​ഈ​ ​വി​ജ്ഞാ​നോ​ത്സ​വം​ ​ന​ട​ക്കു​ക.​ ​സ​ഭാ​ ​യൂ​ണി​റ്റ്,​ ​മ​ണ്ഡ​ലം,​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ളും​ ​ഇ​ത​ര​ ​ഗു​രു​ദേ​വ​ ​പ്ര​സ്ഥാ​ന​ങ്ങ​ളും​ ​പ​രി​ഷ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ലെ​ ​സ​ന്യാ​സി​ ​ശ്രേ​ഷ്ഠ​രും​ ​വി​വി​ധ​ ​തു​റ​ക​ളി​ലെ​ ​പ്ര​മു​ഖ​രും​ ​ന​യി​ക്കു​ന്ന​ ​പ​ഠ​ന​ക്ലാ​സു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​ഗു​രു​ദേ​വ​ ​കൃ​തി​ക​ളും​ ​ദ​ർ​ശ​ന​വും​ ​ആ​നു​കാ​ലി​ക​ ​സം​ഭ​വ​ങ്ങ​ളും​ ​ച​ർ​ച്ചാ​ ​വി​ഷ​യ​മാ​കു​മെ​ന്ന് ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​ ​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ​അ​റി​യി​ച്ചു.

അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം​ ​ന​ട​ത്ത​ണം​:​കെ.​പി.​എ​സ്.​ടി.എ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​ൽ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​വ​ന്നി​ട്ടും​ ​എ​ൻ.​എ​സ്.​എ​സ് ​സ്‌​കൂ​ളു​ക​ളി​ലെ​ ​നി​യ​മ​ന​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​അം​ഗീ​ക​രി​ക്കൂ​ ​എ​ന്ന​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​മാ​റ്റ​ണ​മെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​സ​മി​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​തു​വി​ദ്യ​ഭ്യാ​സ​ ​മേ​ഖ​ല​യെ​ ​ത​ക​ർ​ക്കു​ന്ന​ ​നീ​ക്ക​ത്തി​ൽ​നി​ന്നും​ ​സ​ർ​ക്കാ​ർ​ ​പി​ൻ​തി​രി​യ​ണം.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​അ​ദ്ധ്യാ​പ​ക​ർ​ ​ആ​ത്മ​ഹ​ത്യ​യു​ടെ​ ​വ​ക്കി​ലാ​ണ്.​ ​കോ​ട​തി​വി​ധി​ ​ന​ട​പ്പി​ലാ​ക്കി​ ​മു​ഴു​വ​ൻ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ൾ​ക്കും​ ​അം​ഗീ​കാ​രം​ ​ന​ൽ​കാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​സം​സ്ഥാ​ന​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​സി​ഡ​ന്റ് ​കെ.​അ​ബ്ദു​ൽ​ ​മ​ജീ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ​ ​അ​ര​വി​ന്ദ​ൻ,​ ​ട്ര​ഷ​റ​ർ​ ​വ​ട്ട​പ്പാ​റ​ ​അ​നി​ൽ​ ​കു​മാ​ർ,​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ബി.​സു​നി​ൽ​കു​മാ​ർ,​ ​എ​ൻ.​രാ​ജ്‌​മോ​ഹ​ൻ,​ ​ബി.​ബി​ജു,​ ​അ​നി​ൽ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ടി.​യു.​സാ​ദ​ത്ത്,​ ​പി.​എ​സ് ​ഗി​രീ​ഷ്‌​കു​മാ​ർ,​ ​സാ​ജു​ജോ​ർ​ജ്,​ ​ജി.​കെ.​ഗി​രീ​ഷ്,​ ​ജോ​ൺ​ ​ബോ​സ്‌​കോ,​ ​പി.​വി​നോ​ദ്കു​മാ​ർ,​ ​പി.​എ​സ്.​മ​നോ​ജ്,​ ​എം.​കെ​ ​അ​രു​ണ,​ഹ​രി​ലാ​ൽ​ ​പി.​പി,​ ​പി.​എം​ ​ശ്രീ​ജി​ത്ത്,​ ​സ​ന്ധ്യ​ ​സി.​വി,​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം;
സ​മ​രം​ ​തു​ട​ങ്ങു​മെ​ന്ന്
എ​യ്ഡ​ഡ്​​ ​മാ​നേ​ജ്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഭി​ന്ന​ശേ​ഷി​ ​സം​വ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​ൽ​ ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ ​എ​ൻ.​എ​സ്.​എ​സ് ​സ്‌​കൂ​ളു​ക​ളി​ലെ​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​മാ​ത്ര​മേ​ ​അം​ഗീ​ക​രി​ക്കൂ​ ​എ​ന്ന​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടി​നെ​തി​രെ​ ​പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ​എ​യ്ഡ​ഡ്​​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ.​ ​ഭി​ന്ന​ശേ​ഷി​ ​സം​വ​ര​ണം​ ​പാ​ലി​ച്ച് ​ത​സ്തി​ക​ക​ൾ​ ​മാ​റ്റി​വ​ച്ചി​ട്ടും​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​നി​യ​മി​ക്ക​പ്പെ​ടാ​ൻ​ ​യോ​ഗ്യ​രാ​യ​ ​ഭി​ന്ന​ശേ​ഷി​ക്കാ​രി​ല്ലെ​ന്ന​ ​വ​സ്തു​ത​ ​ബോ​ദ്ധ്യ​പ്പെ​ട്ടി​ട്ടും​ ​നി​യ​മ​നാം​ഗീ​കാ​രം​ ​ന​ൽ​കു​ന്നി​ല്ല.​ ​ഇ​ത് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളോ​ടും​ ​എ​യ്ഡ​ഡ് ​വി​ദ്യാ​ല​യ​ങ്ങ​ളോ​ടു​മു​ള്ള​ ​നീ​തി​നി​ഷേ​ധ​മാ​ണ്.​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ​ 2025​-26​വ​ർ​ഷ​ത്തെ​ ​ഫി​റ്ര്‌​ന​സ് ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​നി​റു​ത്തി​വ​ച്ച് ​ശ​ക്ത​മാ​യ​ ​സ​മ​രം​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മ​ണി​ ​കൊ​ല്ലം​ ​പ​റ​ഞ്ഞു.

ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​നം​:​ ​ലൈ​സ​ൻ​സ് ​ഫീ​ ​ഇ​ല്ല

ന്യൂ​ഡ​ൽ​ഹി​:​ ​പ​ര​മ്പ​രാ​ഗ​ത​ ​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ആ​ഴ​ക്ക​ട​ൽ​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി​ ​ലൈ​സ​ൻ​സ് ​ഫീ​സ് ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​നി​ർ​ദ്ദേ​ശ​മി​ല്ലെ​ന്ന് ​കേ​ന്ദ്ര​ ​ഫി​ഷ​റീ​സ് ​മ​ന്ത്രി​ ​ജോ​ർ​ജ് ​കു​ര്യ​ൻ​ ​ലോ​ക​‌്സ​ഭ​യി​ൽ​ ​എ​ൻ.​കെ.​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​യെ​ ​അ​റി​യി​ച്ചു.​ 12​ ​നോ​ട്ടി​ക്ക​ൽ​ ​മൈ​ലി​നു​ള്ളി​ൽ​ ​ഫീ​സ് ​ചു​മ​ത്തു​ന്ന​ത് ​അ​ട​ക്കം​ ​അ​ട​ക്കം​ ​അ​ധി​കാ​രം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നാ​ണ്.​ ​സാ​മൂ​ഹ്യ​മാ​യും​ ​സാ​മ്പ​ത്തി​ക​മാ​യും​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ത്സ്യ​ ​സ​മ്പ​ദാ​ ​യോ​ജ​ന​യ്‌​ക്കു​ ​(​പി.​എം.​എം.​എ​സ്.​വൈ​)​ ​കീ​ഴി​ൽ​ ​സാ​മ്പ​ത്തി​ക​സ​ഹാ​യം​ ​ന​ൽ​കു​ന്നു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.