24നും 25നും ബാങ്ക് പണിമുടക്ക്

Wednesday 19 March 2025 1:20 AM IST

തിരുവനന്തപുരം: ബാങ്ക് ജീവനക്കാർ ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും. 22,23 തീയതികളിൽ ശനിയും ഞായറുമായതിനാൽ അവധിയാണ്. ഫലത്തിൽ അടുത്തയാഴ്ച നാലുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്. എല്ലാ തസ്തികളിലും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, കരാർ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.