ബിലീവേഴ്സ് മെഡിക്കൽ കോളജിൽ സാമൂഹിക സേവന വിഭാഗം
Wednesday 19 March 2025 12:20 AM IST
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ സാമൂഹിക സേവന വിഭാഗം നിലവിൽ വന്നു. ഇന്ത്യ നെറ്റ് വർക്ക് ഒഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറലും കോട്ടയം ബി.സി.എം കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ.ഐപ്പ് വർഗീസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജരും ആരോഗ്യ സർവകലാശാല സെനറ്റ് അംഗവുമായ ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടർപ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക സേവന വിഭാഗം മേധാവി ആൻ ജോർജ് ക്ലാസ് നയിച്ചു.