ജീവനക്കാരെ ആദരിച്ചു
Wednesday 19 March 2025 12:36 AM IST
പള്ളിക്കൽ : വനിതാദിനത്തോടനുബന്ധിച്ച് പള്ളിക്കൽ സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിയിലെ വനിതാജീവനക്കാരെ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജഗദീശൻ, പഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ, ആശുപത്രി വികസന സമിതി അംഗങ്ങളായ രവീന്ദ്രൻ പിള്ള, അനു സി.തെങ്ങമം എന്നിവർ പങ്കെടുത്തു. വനിതാജീവനക്കാരായ ഡോ.ആശാ കൃഷ്ണ, യോഗ ഇൻസ്ട്രക്ടർ ഡോ.നീന, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ അർച്ചന, പി.ടി.എസ് അനീസ, സരിത എന്നിവരെ ആദരിച്ചു.