പുസ്തകം വീടുകളിൽ എത്തിക്കും
Wednesday 19 March 2025 12:37 AM IST
കോന്നി : പബ്ലിക്ക് ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. പുസ്തകങ്ങളെ കുറിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന അഞ്ച് കുട്ടികൾക്ക് സമ്മാനങ്ങളും നൽകും. അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ പി.അജിത പ്ലസ് വൺ വിദ്യാർത്ഥിയായ ടി.എൻ.അയിഷാമോൾക്ക് ആദ്യ പുസ്തകം നൽകി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷതവഹിച്ചു. എൻ.എസ്.മുരളിമോഹൻ, എസ്.കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലകം, എൻ.വി.ജയശീ, ജി.രാമകൃഷ്ണപിള്ള, എ.ചെമ്പകവല്ലി , വി.ദീപ, തീർത്ഥ അരുൺ, ഗ്ലാഡിസ് ജോൺ, എം.ജനാർദ്ദനൻ, വിനോദ്, എ.ശശിധരൻ എന്നിവർ സംസാരിച്ചു.