ലഹരി വിരുദ്ധ സെമിനാർ
Wednesday 19 March 2025 12:39 AM IST
ഓമല്ലൂർ : വയൽ വാണിഭ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ സെമിനാർ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി ഉദ്ഘാടനം ചെയ്തു. അഡ്വ.ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിച്ചു. ബൈജു ഓമല്ലൂർ, സജയൻ ഓമല്ലൂർ, ടി.പി.ഹരിദാസൻ നായർ, സ്മിതാകുമാരി, സജികുമാർ.ബി, ലിജോ ബേബി, സുരേഷ് ഓലിത്തുണ്ടിൽ, സജി വർഗീസ്, സ്മിത സുരേഷ് എന്നിവർ പ്രസംഗിച്ചു. കടക്കൽ രാമചന്ദ്രൻ നായർ അനുസ്മരണം ടി.പി.ഹരിദാസൻ നായർ നടത്തി. അഡ്വ.സുരേഷ് സോമയുടെ നേതൃത്വത്തിൽ കുടമണിത്താളം നടന്നു.