യു.ഡി.എഫ് പ്രതിഷേധം
Wednesday 19 March 2025 12:40 AM IST
പത്തനംതിട്ട : ജനറൽ ആശുപത്രി വികസനത്തിനായി ലഭിച്ച കേന്ദ്രവിഹിതമായ 50 ലക്ഷം രൂപ ചെലവഴിക്കാത്തതിൽ പ്രതീകാത്മ ചെക്കുമായി യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. നഗരസഭ അക്കൗണ്ടിലുള്ള തുക കൈപ്പറ്റാൻ ജില്ലാ പഞ്ചായത്തോ ആശുപത്രി അധികൃതരോ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധമെന്ന് അദ്ധ്യക്ഷതവഹിച്ച പ്രതിപക്ഷനേതാവ് കെ.ജാസിം കുട്ടി പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.സി.ഷെറീഫ്, സിന്ധു അനിൽ, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, സി.കെ.അർജുനൻ, ആനി സജി, മേഴ്സി വർഗീസ്, അഖിൽ അഴൂർ, ആൻസി തോമസ്, ഷീനാരാജേഷ് എന്നിവർ സംസാരിച്ചു.