വെളിയത്ത് ആടുകളെ വന്യ ജീവികൾ കൊന്നു തിന്നു
ഓടനാവട്ടം: വെളിയം മാലയിൽ ,അജ്ഞാത ജീവി ആടുകലെ കൊന്നു തിന്നു. മലപ്പത്തൂരിൽ സന്തോഷ് ഭവനിൽ ക്ഷീര കർഷകനായ സന്തോഷിന്റെ ആറ് ആടുകളെയാണ് കഴിഞ്ഞ ദിവസം രാത്രി കൂടുതകർത്ത് അജ്ഞാത ജീവി കൊന്നുതിന്നത്. പുലർച്ചെ ആടുകളുടെ പതിവ് ശബ്ദം കേൾക്കാതിരുന്നതിനാൽ വീട്ടുടമ ആട്ടിൻ കൂടു ശ്രദ്ധിച്ചപ്പോഴാണ് എല്ലാ ആടുകളെയും ചത്തനിലയിൽ കാണപ്പെട്ടത്. കൊട്ടാരക്കര ബ്ലോക്ക് മൃഗാശുപത്രിയിൽ നിന്ന് എത്തിയ ഡോക്ടർമാർ പോസ്റ്റുമാർട്ടം നടത്തി അവശിഷ്ടങ്ങൾ മറവുചെയ്തു .ആടുകൾ നഷ്ടപ്പെട്ടതിനാൽ കനത്ത സാമ്പത്തിക നഷ്ടമാണ് വീട്ടുടമയ്ക്കുണ്ടായത്. ആക്രമിച്ച വന്യ ജീവിയെ ക്കുറിച്ച് സൂചനയൊന്നും
ലഭിച്ചിട്ടില്ല. സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയായുള്ള വന്യജീവികളിൽ നിന്ന് സംരക്ഷണം ലഭിക്കാൻ വേണ്ട സത്വര നടപടികളെടുക്കണമെന്ന് വാർഡ് മെമ്പർ അനിൽ മാലയിൽ അഭ്യർത്ഥിച്ചു. വന്യജീവി സംരക്ഷണ വകുപ്പിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുവാൻ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.