തൊഴിലാളി സംഗമവും തൊഴിൽ കാർഡ് വിതരണവും
Wednesday 19 March 2025 1:24 AM IST
ചവറ: കേരളാ ടൂറിസം വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ. ടി.യു.സി തെക്കുംഭാഗം മണ്ഡലം തൊഴിലാളി സംഗമവും തൊഴിൽ കാർഡ് വിതരണവും നടന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. പണി എടുക്കുന്ന തൊഴിലാളിയെ മാറ്റി നിറുത്തികൊണ്ട് ഒരു സ്ഥാപനങ്ങൾക്കും മുന്നോട്ട് പോകാനാകില്ലെന്നും തൊഴിലാളി, തൊഴിലുടമ ബന്ധം ഊഷ്മളമാക്കേണ്ടത് നാടിന്റെ പുരോഗതിക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അദ്ധ്യക്ഷനായി. റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഡി.കെ.അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരാൻപിള്ള, കെ.ആർ.രവി, അഡ്വ.സജുമോൻ, ഉണ്ണികൃഷ്ണപിള്ള,സോമരാജൻ, ശ്രീകുമാർ, ദീപു, പ്രിൻസ് എന്നിവർ സംസാരിച്ചു.