ഇലക്ട്രിക് വാഹനങ്ങൾ കൈമാറി
Wednesday 19 March 2025 1:40 AM IST
മലപ്പുറം: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മസേനകൾക്ക് ഇലക്ട്രിക് വാഹനം നൽകി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഹനങ്ങൾ നൽകിയത്. അജൈവ മാലിന്യം ശേഖരിച്ച് എം.സി.എഫിലേക്ക് എത്തിക്കാനാണ് വാഹനം അനുവദിച്ചിട്ടുള്ളത്. വാഹനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ കൈമാറി. എ.ആർ നഗർ, പറപ്പൂർ, കൂട്ടിലങ്ങാടി, കാലടി, താനാളൂർ, കോഡൂർ, തെന്നല, തൃപ്പങ്ങോട്, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകൾക്കും വളാഞ്ചേരി, തിരൂർ നഗരസഭകൾക്കുമാണ് വാഹനം നൽകിയത്. വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എൻ.എ.കരീം, സറീന ഹസീബ്, സെക്രട്ടറി എസ്.ബിജു സംസാരിച്ചു.