ജൂബിലി റോഡ് നവീകരണ പ്രവൃത്തി ആദ്യഘട്ടം ആരംഭിച്ചു.
Wednesday 19 March 2025 1:45 AM IST
പെരിന്തൽമണ്ണ: നഗരസഭ 1. 70 ലക്ഷം രൂപ ചെലവഴിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തുന്ന ജൂബിലി റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ആദ്യഘട്ടമായ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു. 1.7 കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുക. ഡ്രൈനേജ്, കൾവെർട്ട് നിർമ്മാണ പ്രവൃത്തികൾക്ക് ശേഷം ഏറ്റവും അടുത്ത ദിവസങ്ങളിലായി റോഡ് പ്രവൃത്തി ആരംഭിക്കും. പെരിന്തൽമണ്ണയിലെ പ്രധാന റോഡും നഗരത്തിലെ ഗതാഗത പ്രയാസങ്ങൾ പരിഹരിക്കുന്നതിനും കഴിയുന്ന റോഡ് എന്ന നിലയിലാണ് വലിയ തുക ചെലവഴിച്ച് നഗരസഭ റോഡ് നവീകരിക്കുന്നത്.