ശബരിമല നട ഇന്നടയ്ക്കും
Wednesday 19 March 2025 2:49 AM IST
ശബരിമല: മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തർക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മുതലേ ഇവർക്കുള്ള ദർശനം ആരംഭിക്കു. രാത്രി 9 .30 ന് ഇവരുടെ സമയക്രമം അവസാനിക്കും. മാസ പൂജകൾക്കായി രാവിലെ അഞ്ചിന് നടതുറക്കും. ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും വൈകിട്ട് 4ന് നട തുറന്ന് രാത്രി 10 ന് അടയ്ക്കും. ഇരുമുടിക്കെട്ടുമായി എത്തുന്നവർക്ക് പതിനെട്ടാംപടി കയറി തിരക്കിനനുസരിച്ച് ബലിക്കൽപുര വഴി നേരിട്ട് സോപാനത്തെത്തിയും ഫ്ലൈ ഓവറിലൂടെയും ദർശനം നടത്താം.