രാത്രി ശബ്ദ നിയന്ത്രണം: ഇളവിന് ശ്രമിക്കും
Wednesday 19 March 2025 2:51 AM IST
തിരുവനന്തപുരം: ഉൽസവസ്ഥലങ്ങളിൽ രാത്രി 10ന് ശേഷം കലാപരിപാടികൾ നടത്തുന്നതിന് സൗണ്ട് റെഗുലേഷൻ ചട്ടമനുസരിച്ച് പൊലീസ് അനുമതി നിഷേധിക്കുന്നത് ഒഴിവാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. 2000ലെ സുപ്രീംകോടതി നിർദ്ദേശമനുസരിച്ച് 2005ലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമാണ് നിയന്ത്രണം വന്നത്. വൈകുന്നതിന്റെ പേരിൽ പ്രോഗ്രാമുകൾ തുടർച്ചയായി റദ്ദാക്കപ്പെടുന്നത് കലാകാരൻമാർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.