തദ്ദേശതല ശുചിത്വപ്രഖ്യാപനം 30ന്
Wednesday 19 March 2025 2:54 AM IST
തിരുവനന്തപുരം: മാലിന്യമുക്ത നവകേരളത്തിന്റെ തദ്ദേശതല പ്രഖ്യാപനം 30ന് നടക്കും. വൈകിട്ട് 3മുതൽ 6വരെയാണ്.
ഇതിന് മുന്നോടിയായി, 22, 23ന് തദ്ദേശസ്ഥാപന തലത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഗ്രാമപഞ്ചായത്ത് മുതൽ ജില്ലാ തലം വരെ മാർഗനിർദ്ദേശങ്ങളടങ്ങിയ ഉത്തരവും തദ്ദേശവകുപ്പ് പുറത്തിറക്കി. ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി ഒരു സ്ഥലം കണ്ടെത്തി വൃത്തിയാക്കി അവിടെ 'വേസ്റ്റ് ടു ആർട്' ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ഹരിതകർമസേന, എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട് ആൻഡ് ഗൈഡ്സ്, റസിഡന്റ്സ് അസോസിയേഷനുകൾ, ജനകീയ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികൾ. ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് 'വൃത്തി2025' പരിപാടി സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി വാർഡുതല ശുചിത്വ പ്രഖ്യാപന സദസ്സുകൾക്ക് 17ന് തുടക്കമായി.