കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കണം
അഞ്ചാലുംമൂട്: പെരുമണിൽ നിന്ന് പനയം തെക്കേവീട്ടിൽ മുക്ക്, അഞ്ചാലുംമൂട് വഴി കൊല്ലം- ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേശ് കുമാറിന് കേരള പ്രതികരണ വേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.വി. ഷാജി പരാതി നൽകി . ഈ റൂട്ടിലെ ഏക കെ.എസ്.ആർ.ടി.സി സർവീസ് ഒരു മുന്നറിയിപ്പും കൂടാതെയാണ് അധികൃതർ നിറുത്തലാക്കിയത്. റോഡിന്റെ ശോച്യാവസ്ഥ മൂലം വർഷങ്ങൾക്കു മുമ്പ് നിർറുത്തലാക്കിയ സർവീസ് നിരവധി വർഷത്തെ നിവേദനങ്ങളുടെ ഫലമായിട്ടാണ് പുനരാരംഭിച്ചത്. റോഡ് ടാർ ചെയ്തിട്ടും സർവീസുകൾ പുനരാരംഭിച്ചില്ല. പെരിനാട് റെയിൽവേ സ്റ്റേഷൻ, പെരുമൺ എൻജിനീയറിംഗ് കോളേജ്, പനയം മൃഗാശുപത്രി, ആയുർവേദ ആശുപത്രി, പോസ്റ്റ് ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്നത് തെക്കേവീട്ടിൽ മുക്കിലാണ്.സർവീസ് പുന:രാരംഭിക്കാൻ എത്രയും വേഗം നടപടി ആരംഭിക്കണമെന്ന് ഡോ. കെ.വി. ഷാജി ആവശ്യപ്പെട്ടു.