അദാലത്ത് 24ന്

Thursday 20 March 2025 12:57 AM IST

പുത്തൻകുരിശ് : 1986 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ വിലകുറച്ച് രജിസ്​റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാല്യുവേഷൻ നടപടി നേരിടുന്നവർക്കായി സംഘടിപ്പിക്കുന്ന അദാലത്ത് 24ന് രാവിലെ 9.30 മുതൽ 5 വരെ ജില്ലാ രജിസ്ട്രാർ ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് സബ് രജിസ്റ്റർ ഓഫീസിൽ നടക്കും. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കോമ്പൗണ്ടിംഗ് സെ​റ്റിൽമെന്റ് പദ്ധതികളുടെ ആനുകൂല്യം 31ന് അവസാനിക്കുന്നതിനാൽ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പുത്തൻകുരിശ് സബ് രജിസ്​ട്രാർ അറിയിച്ചു