സ്‌കൂൾ പാചകത്തൊഴിലാളി യൂണി. രാപ്പകൽ സമരം ഏപ്രിൽ 22 മുതൽ
Thursday 20 March 2025 12:54 AM IST
തിരുവനന്തപുരം: സ്‌കൂൾ പാചകത്തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഏപ്രിൽ 22 മുതൽ 26 വരെ സെക്രട്ടറിയേറ്റിന് മുമ്പിൽ രാപ്പകൽ സമരം നടത്തും. സംസ്ഥാനത്തെ സ്‌കൂൾ പാചകത്തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടിലാണിത്. 22ന് രാവിലെ 10ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ.വി കൃഷ്ണൻ,കെ.കെ അഷ്‌റഫ്,പി.ജി മോഹനൻ,ആലീസ് തങ്കച്ചൻ, പി.പ്രദീപ്,വി. കെ.ലതിക,അനിത അപ്പുകുട്ടൻ,സജിത ജയൻ,അമ്പിളി വിജയൻ,ഷൈനി ബാബു,മുകേഷ് ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകും.