കരിമണൽ ഖനന ടെൻഡർ ഉപേക്ഷിക്കണം: കെ. സുധാകരൻ

Thursday 20 March 2025 1:30 AM IST

തിരുവനന്തപുരം: കടൽമണൽ ഖനനത്തിനുള്ള ടെൻഡർ നടപടികൾ ഒരു മാസത്തേക്കു നീട്ടുന്നതല്ല,മറിച്ച് ഖനനം ഉപേക്ഷിച്ചുള്ള ഉത്തരവാണ് കേരളത്തിനു വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി. അതിൽ കുറഞ്ഞതൊന്നും ജനങ്ങൾ അംഗീകരിക്കില്ല. കടൽ മണൽ കൊള്ളയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയാൽ അതു കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ നടപടികളുമായി ഊർജ്ജസ്വലമായി മുന്നോട്ടുപോകുമ്പോൾ പിണറായി സർക്കാർ പുലർത്തുന്ന നിശബ്ദതയാണ് ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.