കളക്ടറേറ്റിലെ ജാതിവിവേചനം അടിസ്ഥാനമില്ലാത്ത പരാതി: കളക്ടർ

Thursday 20 March 2025 1:33 AM IST

ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റിൽ ജാതിയുടെ പേരിൽ വിവേചനമെന്നത് അടിസ്ഥാനമില്ലാത്ത പരാതിയാണെന്ന് ജില്ലാ കളക്ടർ. പരാതിക്കാരിയുടെ ഹിയറിംഗ് നടത്തിയിരുന്നു. അന്വേഷണം തുടരുകയാണെന്നും കളക്ടർ വ്യക്തമാക്കി. ചൗകിദാർ ടി.രഞ്ജിത്ത് ആരോപിക്കുന്നത് പോലെ പട്ടികജാതി വിഭാഗക്കാർ മാത്രമല്ല പുതിയ രജിസ്റ്ററിൽ ഒപ്പിടുന്നതെന്ന് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും പ്രതികരിച്ചു. തസ്തിക അനുസരിച്ച് രജിസ്റ്റർ വേണമെന്ന മേലധികാരികളുടെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ രജിസ്റ്റർ വയ്ക്കുന്ന സാഹചര്യമുണ്ടായത്. അതേസമയം,​പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ മേലധികാരികൾ മനപ്പൂർവം കാലതാമസം വരുത്തുന്നതായി മുഖ്യമന്ത്രിക്കടക്കം പരാതി സമർ‌പ്പിച്ച രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.