വികസിത് ഭാരത് മത്സരങ്ങൾ
Thursday 20 March 2025 3:10 PM IST
കൊച്ചി: വികസിത് ഭാരത് യൂത്ത് പാർലമെന്റിന്റെ ജില്ലാതല മത്സരങ്ങൾ 22, 23 തീയതികളിൽ നാല് ജില്ലകളിലായി നടക്കും. കാസർഗോഡ്, കണ്ണൂർ, മാഹി, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് മത്സരം 22ന് സുൽത്താൻ ബത്തേരി മാർ ബസേലിയോസ് കോളേജ് ഒഫ് എഡ്യൂക്കേഷനിൽ നടക്കും. ആലപ്പുഴ, പത്തനംതിട്ട,തൃശൂർ ജില്ലകളിലുള്ളവർക്ക് അന്നുതന്നെ ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജിലും കോട്ടയം, ഇടുക്കി, എറണാകുളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 23ന് കോട്ടയം അമലഗിരി ബിഷപ്പ് കുര്യാളശേരി വനിതാ കോളേജിലും നടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ മത്സരം അന്നുതന്നെ വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കൽ കോളേജിൽ നടക്കും. പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും.