സർവസേവ സംഘം സന്ദർശിച്ചു

Friday 21 March 2025 12:02 AM IST
നിർമ്മല്ലൂർ ഗാന്ധി സ്മാരക നിധി കേന്ദ്രത്തിൽ നടന്ന വീൽചെയർ വിതരണ ചടങ്ങ് സർവ്വ സേവാ സംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഗൗരംഗ ചന്ദ്ര മഹാ പത്ര ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി : നിർമ്മല്ലൂർ ഗാന്ധി സ്മാരക നിധി കേന്ദ്രം സർവസേവ സംഘം അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സംഘവും സന്ദർശിച്ചു. ഗാന്ധി സ്മാരക നിധി വായനശാല ആൻഡ് ഗ്രന്ഥാലയം ശാരീരിക അവശത അനുഭവിക്കുന്നവർക്ക് സൗജന്യ വീൽചെയർ നൽകുന്നതിന്റെ വിതരണോദ്ഘാടനം സർവസേവ സംഘം അഖിലേന്ത്യ ജന. സെക്രട്ടറി ഗൗരംഗ ചന്ദ്ര മഹാപത്ര നിർവഹിച്ചു. സ്മാരക നിധി കേന്ദ്രം സെക്രട്ടറി കെ.ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു, സർവ സേവ സംഘം ദക്ഷിണേന്ത്യ കൺവീനർ ഡോ.കൃഷ്ണപ്രസാദ് (ആന്ധ്ര), പശ്ചിമ ബംഗാൾ പ്രസിഡന്റ് ബിശ്വചിത് ഗോറോയ്, കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി.കെ.എ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. ശൈലേഷ് നിർമ്മല്ലൂർ സ്വാഗതവും സുകന്യ ഉന്മേഷ് നന്ദിയും പറഞ്ഞു.