ലഹരിക്കെതിരെ വനിത മാർച്ച്

Friday 21 March 2025 12:02 AM IST
താമരശ്ശേരിയിൽ നടന്ന വനിതാ മാർച്ച്

താമരശ്ശേരി: വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനും അക്രമങ്ങൾക്കുമെതിരെ താമരശ്ശേരിയിലെ "നമ്മൾ താമരശ്ശേരിക്കാർ " കൂട്ടായ്മയുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ വനിത മാർച്ച് നടത്തി. കാരാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചുങ്കം അങ്ങാടി വഴി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. രാസലഹരി വിപത്ത് തുടച്ചുമാറ്റിയെങ്കിൽ മാത്രമേ വരും തലമുറയെ രക്ഷിക്കാനാകൂവെന്ന് സമാപന യോഗം ഉദ്ഘാടനം ചെയ്ത അഡ്വ. ടി.പി. നാസർ പറഞ്ഞു, കുട്ടികളുടെ കൂട്ടുകെട്ടും പ്രവർത്തനങ്ങളും വീട്ടുകാർ സൂക്ഷമായി നിരീക്ഷിക്കണം.

ലഹരിക്കടിമപ്പെട്ട് അക്രമങ്ങളും കൊലയും ഇന്ന് വീടുകളിലാണെങ്കിൽ നാളെ റോഡുകളിലുമെത്തും. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലേക്കാണ് നാട് പോകുന്നതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.സരസ്വതി പറഞ്ഞു. മാർച്ചിന് കാവ്യ, നസിയ ഷമീർ, ലിജന സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.