'മേഘ' സുവർണ ജൂബിലി ആഘോഷം
Friday 21 March 2025 12:02 AM IST
ബാലുശ്ശേരി: മേഘ പനങ്ങാട് സുവർണ ജൂബിലി ആഘോഷം സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ ഡോ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. പി സഹീർ, വാർഡ് മെമ്പർ കെ. രമ, പി. പ്രേംനാഥ്, സി. പി. ബാലൻ, ഡോ. പ്രദീപ് കുമാർ കറ്റോട്, വി. എം. സുര പനങ്ങാട്, പ്രവീൺ പനങ്ങാട്, പി. എം. ലോഹിതാക്ഷൻ, സി. പി. സബീഷ്, ടി. കെ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. നവോദയ ബാലകൃഷ്ണൻ, ഡോ.ബിജിന ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗാനമേള തുടങ്ങിയവ അരങ്ങേറി.