ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു
Friday 21 March 2025 12:02 AM IST
മേപ്പയ്യൂർ: ലഹരി മുക്ത കാമ്പയിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു. പഞ്ചായത്ത് അംഗം ദീപാ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ രാഘവൻ, കൃഷ്ണൻ കീഴലാട്ട്, യു ബിജു ഷൈനി തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് വികസന സമിതി കൺവീനർ ആർ.വി. അബ്ദുറഹിമാൻ സ്വാഗതവും ജിഷ ഇ.കെ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ ദീപ കേളോത്ത് (ചെയർമാൻ), സുധാകരൻ പുതുക്കുളങ്ങര, കെ.കെ രാഘവൻ, കൃഷ്ണൻ കീഴലാട്ട് (വൈസ് ചെയർമാൻമാർ), ആർ.വി അബ്ദുറഹിമാൻ (കൺവീനർ), ബിജു .യു , ശങ്കരൻ ടി.കെ, ഷൈനി, ജിഷ (ജോ കൺവീനർമാർ) എന്നിവർ ഭാരവാഹികളായി ജാഗ്രതാ സമിതി രൂപീകരിച്ചു.