അദാലത്ത് നീട്ടി

Thursday 20 March 2025 7:29 PM IST

കൊച്ചി: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നിന്ന് പാറ്റേൺ, സി.ബി.സി. പദ്ധതികൾ പ്രകാരം വായ്പയെടുത്ത് ദീർഘകാലമായി കുടിശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാർച്ച് 30 വരെ പലിശ ഇളവോടെ വായ്പാതുക ഒറ്റത്തവണയായി തിരിച്ചടക്കാൻ അവസരം. ഇ-മെയിൽ :poekm@kkvib.org ഫോൺ: 0484-4869083.