ബി.എം.എസ് നിവേദനം

Thursday 20 March 2025 8:02 PM IST

കൊച്ചി: ബി.എം.എസ് രാജ്യവ്യാപകമായി 26ന് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് നൽകാനുള്ള നിവേദനം ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ, സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ കൈമാറി. കുറഞ്ഞ ഇ.പി.എഫ് പെൻഷൻ 5,000 രൂപയാക്കുക, ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ അനുവദിക്കുക, പി.എഫ്., ഇ.എസ്.ഐ പരിധി വർദ്ധിപ്പിക്കുക, ആശാ വർക്കർ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

26ന് രാവിലെ 10ന് ഇ.പി.എഫ് റീജിയണൽ കമ്മിഷൻ ഓഫീസിലേക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. ദേശീയ നിർവാഹക സമിതിയംഗം സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.