കുസാറ്റ് കലോത്സവം
Thursday 20 March 2025 8:10 PM IST
കൊച്ചി: കൊച്ചി സർവകലാശാല കലോത്സവം സർഗം 2025സമാപിച്ചു. 11 വേദികളിലായി ആറു ദിവസം നീണ്ട കലോത്സവത്തിൽ 359 പോയിന്റുമായി സോൺ ത്രീ വിജയിച്ചു. 344 പോയിന്റുകൾ നേടിയ സോൺ നാല് രണ്ടാം സ്ഥാനത്തെത്തി. സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ്, ഇന്റർനാഷനൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ വകുപ്പ്, ഷിപ് ടെക്‌നോളജി വകുപ്പ് ഐ.സി.ആർ.ഇ.പി, ഡി.ഡി.യു.കെ.കെ എന്നിവയാണ് സോൺ മൂന്നിലുള്ളത്. കലോത്സവത്തിന്റെ അവസാന ദിവസത്തിന് മാറ്റു കൂട്ടാൻ നടന്മാരായ നസ്‌ലിൻ,ഗണപതി എന്നിവരടങ്ങിയ ആലപ്പുഴ ജിംഖാന സിനിമയുടെ അണിയറ പ്രവർത്തകരുമെത്തി.