ഹൈഡ്രജൻ വിമാനങ്ങൾക്ക് സൗകര്യം ഒരുക്കാൻ സിയാൽ

Thursday 20 March 2025 8:25 PM IST

കൊച്ചി: ഹൈഡ്രജൻ ഇന്ധനമായ ചെറുവിമാനങ്ങൾ ഇറങ്ങാനും പറന്നുയരാനുമുള്ള സംവിധാനം നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ) പുനരുപയോഗ ഊർജ വിഭാഗം ബിസിനസ് മേധാവി രഞ്ജൻ നായരും അനെർട്ട് സി.ഇ.ഒ നരേന്ദ്ര നാഥ് വെലുരിയും ഒപ്പുവച്ചു.

ചടങ്ങിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ജി. മനു, ഊർജ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, കേന്ദ്ര പുനരുപയോഗ ഊർജ വകുപ്പ് മുൻ സെക്രട്ടറി ബുപീന്ദർ സിംഗ് ഭല്ല, സി.ജി.എം ഡോ. ഭരത് എൽ നെവാൽക്കർ തുടങ്ങിയവർ പങ്കെടുത്തു.

 ബി.പി.സി.എൽ ഇന്ധനം ലഭ്യമാക്കും

കൊച്ചിയിലും തിരുവനന്തപുരത്തും ബി.പി.സി.എൽ ആരംഭിക്കുന്ന ഹൈഡ്രജൻ റിഫ്യുവൽ സ്റ്റേഷനുകൾ (എച്ച്.ആർ.എസ്) വിമാനങ്ങൾക്കുള്ള ഇന്ധനം ലഭ്യമാക്കും. ചെറുവിമാനങ്ങളുടെ വേഗത വർദ്ധിപ്പിക്കാനും എൻജിനുകൾ പ്രവർത്തിപ്പിക്കുന്ന ശബ്ദമലിനീകരണം ഒഴിവാക്കാനും കഴിയും. ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളുടെ വികസനത്തിന് ഗവേഷണവും നടത്തും. സാങ്കേതിക സഹായങ്ങൾ ബ്ലുജ് എയ്‌റോസ്‌പേസ് നൽകും.

ചെറുവിമാന സർവീസുകൾ ഉൾപ്പടെ വ്യോമഗതാഗത മേഖലയുടെ സമ്പൂർണ പരിവർത്തനമാണ് ഗ്രീൻ ഹൈഡ്രജൻ വഴി സാദ്ധ്യമാകും.

ജി. കൃഷ്ണകുമാർ

ചെയർമാനും മാനേജിംഗ് ഡയറക്ടറു

ബി.പി.സി.എൽ