ബിൻ വിതരണം ചെയ്തു

Friday 21 March 2025 1:20 AM IST
ബയോബിൻ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കരിയ നിർവഹിക്കുന്നു.

പട്ടാമ്പി: പരുതൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4.34 ലക്ഷം രൂപ വകയിരുത്തി വാങ്ങിയ ബയോബിന്നുകൾ വിതരണം ചെയ്തു. 248 ഗുണഭോക്താക്കൾക്കാണ് ബയോബിന്നുകൾ നൽകിയത്. പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കരിയ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിഷിത ദാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാഹീദ് ജലീൽ വാർഡ് മെമ്പർമാരായ രജനി ചന്ദ്രൻ, അനിത രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ, വി.ഇ.ഒമാരായ മഞ്ജുഷ, അമൽ തുടങ്ങിയവർ പങ്കെടുത്തു.