റോഡ് ഉദ്ഘാടനം
Friday 21 March 2025 1:25 AM IST
പാലക്കാട്: തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയം മേഖലയിലെ ഇഞ്ചിക്കുന്ന്-അമ്പലവഴി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത നിർവ്വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് 187 മീറ്റർ റോഡാണ് നിർമിച്ചിട്ടുള്ളത്. പരിപാടിയിൽ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി.കുര്യൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോൺ, മെമ്പർ കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു