ജീവനക്കാരുടെ ക്ഷാമബത്ത 3% വർദ്ധിപ്പിച്ചു
Friday 21 March 2025 4:07 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി. ഇതോടെ ക്ഷാമബത്ത 15 ശതമാനമായി. പെൻഷൻകാർക്ക് മൂന്ന് ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു. ജീവനക്കാർക്ക് ഏപ്രിലിലെ ശമ്പളത്തിൽ ഉൾപ്പെടുത്തി മേയ് മുതലും പെൻഷൻകാർക്ക് ഏപ്രിലിലെ പെൻഷനൊപ്പവും ലഭിക്കും. എന്നാൽ മുൻകാല പ്രാബല്യം അനുവദിച്ചിട്ടില്ല.
യു.ജി.സി ശമ്പളം ലഭിക്കുന്നവർക്ക് 4 ശതമാനം ഡി.എ വർദ്ധിപ്പിച്ചു. ഇതോടെ 38 ശതമാനമായി ഉയർന്നു. ഏപ്രിൽ മുതൽ ലഭിച്ചു തുടങ്ങും. 2022 ജനുവരി മുതലുള്ള ഡി.എയാണ് 2025 ഏപ്രിൽ മുതൽ അനുവദിക്കുന്നത്. മുൻകാല പ്രാബല്യം നൽകിയിരുന്നെങ്കിൽ 39 മാസത്തെ കുടിശ്ശിക ലഭിക്കുമായിരുന്നു. ഇനിയും ആറ് ഗഡു ഡി.എ അനുവദിക്കാനുണ്ട്.