സ്‌കൂളുകൾക്ക് കിഫ്ബി നൽകിയത് 682.06 കോടി

Friday 21 March 2025 1:22 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ ഹൈടെക്കാക്കുന്നതിന് 682.06 കോടി രൂപ കിഫ്ബി മുഖേന ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടിക്ക് വേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികൾ പ്രകാരം 1,35,551 ലാപ്ടോപ്പ്, 69,945 മൾട്ടി മീഡിയ പ്രൊജക്ടർ, 1,00,439 യു.എസ്.ബി സ്‌പീക്കർ, 43,250 മൗണ്ടിംഗ് കിറ്റ്, 23098 സ്‌ക്രീൻ, 4,545 ടെലിവിഷൻ (43 ഇഞ്ച്), 4,609 പ്രിന്റർ, 4578 ക്യാമറ, 4720 വെബ്ക്യാമറ എന്നിവ കിഫ്ബി മുഖേന കൈറ്റ് വിതരണം ചെയ്തു.