പിട്ടാപ്പിള്ളിൽ ഏജൻസീസ് പുതിയ ഷോറൂം ഹരിപ്പാട്ട്
Friday 21 March 2025 12:24 AM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 83-ാമത് ഷോറൂം ആലപ്പുഴ ഹരിപ്പാടിൽ കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ആശാരിപറമ്പിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ. സുധീർ, അശോക പണിക്കർ, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഡയറക്ടർമാരായ കിരൺ വർഗീസ്, ഡോക്ടർ അലക്‌സ് പോൾ പിട്ടാപ്പിള്ളിൽ, അജോ തോമസ്, ജനറൽ മാനേജർ എ.ജെ.തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. പിട്ടാപ്പിള്ളിൽ ഏജൻസിസ് ഉഭോക്താക്കൾക്കായി യൂറോപ്പ് ടൂർ പാക്കേജ് സമ്മാനമായി നൽകുന്ന ബൈ ആൻഡ് ഫ്ളൈ സമ്മർ സ്‌കീമും അവതരിപ്പിച്ചു.