മാതാപിതാക്കളുടെ പരാതി കേൾക്കാൻ ട്രൈബ്യൂണൽ
Friday 21 March 2025 4:30 AM IST
തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ അതത് ജില്ലയിലെ സബ് കളക്ടർ അദ്ധ്യക്ഷനായുള്ള ട്രൈബ്യണലിൽ പരാതി നൽകാമെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. സിവിൽ കോടതിയുടെ അധികാരമുള്ള ട്രൈബ്യൂണലിന് വിചാരണ നടത്തി മാതാപിതാക്കൾക്ക് പ്രതിമാസബത്ത നൽകാൻ ഉത്തരവിടാനാവും.