ലോക വദനാരോഗ്യദിനം

Friday 21 March 2025 12:37 AM IST

മലപ്പുറം: ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ നൽകുന്ന ശാസ്ത്രീയ അറിവുകളിലൂടെ മാത്രമേ രോഗപ്രതിരോധം ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് നഗരസഭാ ചെയർമാൻ മുജീബ് കാടേരി. താലൂക്ക് ആശുപത്രിയിൽ നടത്തിയ ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സന്തുഷ്ട വദനം, സന്തുഷ്ടമനസ് എന്നതാണ് ദിനാചരണ സന്ദേശം. വായയുടെ ആരോഗ്യം ശാരീരിക മാനസികാസ്വാസ്ഥ്യത്തിന് അനിവാര്യമാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭ ഉപാദ്ധ്യക്ഷ കൊന്നോല ഫൗസിയ കുഞ്ഞിപ്പു അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.ആർ രേണുക മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ സുരേഷ്, നോഡൽ ഓഫീസർ ഡോ. ഫിറോസ് ഖാൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ഡെപൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം. ഫസൽ, സൂപ്രണ്ട് ഡോ. രാജഗോപാലൻ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. നസ്ലിൻ ക്ലാസെടുത്തു