പട്ടയ അസംബ്ലി മാർച്ച് 22ന്

Friday 21 March 2025 12:37 AM IST
d

മലപ്പുറം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട്' എന്ന ആപ്തവാക്യം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി 22ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മണ്ഡലത്തിലെ വിവിധ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പട്ടയ അസംബ്ലിയുടെ ലക്ഷ്യം. മലപ്പുറം മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും പി.ഉബൈദുള്ള നിർവഹിക്കും. ജില്ലാ കളക്ടർ വി.ആർ.വിനോദ് മുഖ്യാതിഥിയാവും.