ലഹരിക്കെതിരെ ബി.ജെ.പി ജാഗ്രത സദസ്സുകൾ
Friday 21 March 2025 12:38 AM IST
തിരൂർ :ലഹരിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കാൻ
തിരൂരിൽ ചേർന്ന ബി. ജെ. പി. മലപ്പുറം വെസ്റ്റ് ജില്ല നേതൃയോഗം തീരുമാനിച്ചു. വെസ്റ്റ് ജില്ല പ്രസിഡന്റ് ദീപ പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി. ജെ. പി സംസ്ഥാന സമിതി അംഗം ജനചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു . പാലക്കാട് മേഖല സംഘടന സെക്രട്ടറി കെ. പി. സുരേഷ്, മുൻ അദ്ധ്യക്ഷൻ രവി തേലത്ത്, നാരായണൻ, ഗീത മാധവൻ, പ്രേമൻ , കെ. കെ. സുരേന്ദ്രൻ, സുബിത്ത്, സത്താർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.