അനുസ്മരണം

Friday 21 March 2025 12:54 AM IST

കോന്നി: ഇ എം സ്, എ കെ ജി അനുസ്മരണ യോഗങ്ങളുടെ ഭാഗമായി അട്ടച്ചാക്കൽ ജംഗ്ഷനിൽ കോന്നി, കോന്നിതാഴം, വെട്ടൂർ, മലയാലപ്പുഴ, ഐരവൺ, അരുവാപ്പുലം എന്നീ സി.പി.എം ലോക്കൽ കമ്മിറ്റികളെ പങ്കെടുപ്പിച്ച് നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി സെക്രട്ടറി ശ്യാംലാൽ അദ്ധ്യക്ഷനായി. തുളസീമണിയമ്മ, കെ.എസ്.സുരേശൻ, ആർ.ഗോവിന്ദ്, വർഗീസ് ബേബി, ടി.രാജേഷ് കുമാർ, ജിജോ മോഡി എം.ജി.സുരേഷ്, രഘുനാഥ് ഇടത്തിട്ട, മിഥുൻ ആർ നായർ, സജികുമാർ, ആഷിഷ് ലാൽ, ദീദുബാലൻ എന്നിവർ സംസാരിച്ചു.