പഠന പരിപോഷണ പരിപാടി
Friday 21 March 2025 12:57 AM IST
ചിറ്റാർ : പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആദിവാസി, തോട്ടം, തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടി ഇന്ന് രാവിലെ 11 ന്, ചിറ്റാർ ഗവ.എച്ച് എസ് എസ് മൾട്ടി മീഡിയ റൂമിൽ നടക്കും. നിരവധി കാരണങ്ങളാൽ സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ആരോഗ്യ, കായിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ പഠന മികവിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ ഉദ്ഘാടനം ചെയ്യും.