ലഹരി വിരുദ്ധ പരിപാടികൾ

Friday 21 March 2025 12:58 AM IST

കോന്നി : വെട്ടൂർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പരിപാടികൾക്ക് തുടക്കമായി. വെട്ടൂർ ഗവൺമെന്റ് സ്പെഷ്യൽ എൽ പി സ്കൂളിൽ നടന്ന യോഗത്തിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് മേഴ്സി ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. കരുണാകരൻ പരുത്യാനിക്കൽ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. മാദ്ധ്യമ പ്രവർത്തകൻ പങ്കജാക്ഷൻ, വെട്ടൂർ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ശ്രീകല അജി, അദ്ധ്യാപകരക്ഷാകതൃ സമിതി പ്രസിസിഡന്റ് കാർത്തിക ആർ നായർ, വെട്ടൂർ പ്രവാസി കൂട്ടായ്മ സെക്രട്ടറി മായാ ലക്ഷ്മി, ട്രഷറർ ദീപ്തി പ്രദീപ് എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ സന്ദേശ പ്രചരണം, ബോധവത്കരണം, ലഹരി വിരുദ്ധ ചിത്രരചന , ഉപന്യാസ രചന മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.