സ്‌കൂൾ വാർഷികം

Friday 21 March 2025 12:01 AM IST

മാത്തൂർ: ഏറത്തുമ്പമൺ ഗവ.യു.പി. സ്‌കൂളിന്റെ വാർഷികവും പഠനോത്സവവും നടത്തി. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. എച്ച്.എം.സി.ചെയർമാൻ എം.ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബേളാക്ക് പഞ്ചായത്തംഗം അഭിലാഷ് വിശ്വനാഥ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ജി.രാജേഷ് കുമാർ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സി.കെ ബീതാ മോൾ, റാണി കെ ജോയി, എം.ജി സുരേന്ദ്രൻ നായർ, സോണിയ, ആർജിത എസ്. നായർ എന്നിവർ പ്രസംഗിച്ചു.